venad-
വേണാട് സഹോദയ കോംപ്ലക്സ് ഇന്റർ സ്കൂൾ സയൻസ് ക്വിസ് മത്സരത്തി​ൽ വി​ജയി​കളായവർ

കൊല്ലം: ജി​ല്ലയി​ലെ നാല്പതോളം സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ വേണാട് സഹോദയ കോംപ്ലക്സ് ഇന്റർ സ്കൂൾ സയൻസ് ക്വിസ് മത്സരത്തിന് തഴുത്തല നാഷണൽ പബ്ലിക് സ്കൂൾ വേദിയായി. ഇരുപതോളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ വെറ്റിലത്താഴം നവദീപ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും നെടുമൺകാവ് ശ്രീ ഗുരുദേവ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വേണാട് സഹോദയ കോംപ്ലക്സ് പ്രസി​ഡന്റ് ഡോ.കെ.കെ. ഷാജഹാൻ സമ്മാനദാനം നി​ർവഹി​ച്ചു. സ്കൂൾ പ്രിൻസിപ്പൽ നാസിം സെയ്ൻ മത്സരാർത്ഥികളെ അനുമോദിച്ചു. അഡ്വ. ശംഭു പാർത്ഥസാരഥി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. സ്കൂൾ വൈസ് പ്രിൻസിപ്പൽ സുബിന, കോ ഓർഡിനേറ്റർ നജുമ, ആശ എന്നിവർ പങ്കെടുത്തു.