പത്തനാപുരം: പിറവന്തൂർ- കമുകുംചേരി റോഡ് അപകടഭീഷണിയാകുന്നു. റോഡിന് വീതിയില്ല. വശങ്ങളാകട്ടേ ഇടുങ്ങിയതും അതാണ് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. കമുകുംചേരി സ്കൂൾ ജംഗ്ഷൻ മുതൽ കണ്ണംകര ജംഗ്ഷൻ വരെ വീതി കുറഞ്ഞ് ഇടുങ്ങിയ നിലയിലാണ് റോഡ്. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടത്തിൽ പെടുന്നത് പതിവാണ്.
ഒരുവാഹനത്തിനു മാത്രമെ കടന്നു പോകാൻ പറ്റുകയുള്ളു. റോഡിന്റ ഇരുവശത്തും മണ്ണൊലിച്ചു പോയി ഗർത്തങ്ങൾ ആയിരിക്കുകയാണ്.
വീതി കൂട്ടി ടാർ ചെയ്യണം
പിറവന്തൂർ മുതൽ മാക്രിക്കാവ് വരെ റോഡ് വീതികൂട്ടി ടാർ ചെതിട്ടുണ്ട്. മാക്രിക്കാവ് മുതൽ കമുകുംചേരി കാവിൽക്കടവ് പാലം വരെ വീതിക്കുട്ടി ടാർ ചെയ്യാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. പുനലൂർ- പത്തനാപുരം റോഡിൽ നിന്ന് കുന്നിക്കോട് എത്തുവാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
ഈ റോഡിന്റെ വശം കോൺക്രീറ്റ് ചെയ്യുവാൻ അടിയന്തര നടപടികളെടുക്കണം. ഒരു വാഹനം വന്നാൽ എതിരെ മറ്റൊരു വാഹനത്തിന് പോകാൻ പറ്റാത്ത അവസ്ഥയാണ്.
സുരേഷ് ബാബു കമുകും ചേരി,
പൊതുപ്രവർത്തകൻ
പത്തനാപുരം-പുനലൂർ റോഡിൽ നിന്ന് കൊല്ലം-ചെങ്കോട് ടറോഡിലെത്തുവാനു
ള്ള എളുപ്പമാർഗമാണ് ഈ റോഡ്. ഇടുങ്ങിയ റോഡായതിനാൽ ദിവസവും അപകടങ്ങൾ സംഭവിക്കുന്നു. രഞ്ജിത്ത്
കേരളകൗമുദി ഏജന്റ് ,
മറ്റത്ത് കമുകും ചേരി