pavanagal-
കൊല്ലം അശ്വതി ഭാവനയുടെ പാവങ്ങൾ നാടകത്തിൽ നിന്ന്

തൊടിയൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഒഴിവാക്കപ്പെട്ടതോടെ പല നാടക സമിതികൾക്കും ബുക്ക് ചെയ്തിരുന്ന നാടകങ്ങൾ ക്യാൻസൽ ചെയ്യപ്പെട്ടു. അതോടെ ഓണക്കാലത്ത് പട്ടിണിയിലായിരിക്കകയാണ് ഒരുകൂട്ടം കലാകാരന്മാർ. ഈ പശ്ചാത്തലത്തിലാണ് കൊല്ലം അശ്വതി ഭാവനയുടെ ഏറ്റവും പുതിയ നാടകമായ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ'ഒരാഴ്ചക്കാലം കരുനാഗപ്പള്ളി നാടകശാലയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കപ്പെടും. നാടകത്തിലൂടെ ലഭിക്കുന്ന പണം ഓണക്കാലത്ത് നാടകകലാകാരന്മാർക്ക് പകുത്തു നൽകും. നാടക ചാലഞ്ചിന്റെ തുടക്കം ഇന്നലെ നാടകശാലയിൽ നടന്നു.സെപ്തംബർ 5 വരെ വൈകിട്ട് 5ന് നാടകം അവതരിപ്പിക്കും. നാടക കലാകാരന്മാരെ സഹായിക്കാനുള്ള ഈ സംരഭത്തിൽ കലാ സ്നേഹികളുടെ ആത്മാർത്ഥമായ സഹകരണമുണ്ടാകണമെന്ന് നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അഭ്യർത്ഥിച്ചു.