കൊല്ലം: പേറ്റന്റ് ഫൊറാമെൻ ഒവെയ്ൽ (പി.എഫ്.ഒ) സർജറിയിലൂടെ ഹൃദ്രോഗിക്ക് പുതുജീവൻ നൽകി കൊല്ലം മെഡിട്രീന കാർഡിയോളജി വിഭാഗം. കുണ്ടറ സ്വദേശിയും പ്രവാസിയുമായ യുവാവിനെയാണ് നൂതന സാങ്കേതിക ചികിത്സാ മികവ് കൊണ്ട് രക്ഷിക്കാനായത്.
ഗൾഫിൽ വച്ചുണ്ടായ പക്ഷാഘാതത്തിന്റെ കാരണം കണ്ടെത്തി വിദഗ്ദ്ധ ചികിത്സ നേടാനാണ് രോഗി മെഡിട്രീനയിലെത്തിയത്. വിശദമായ പരിശോധനയിൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പേറ്റന്റ് ഫൊറാമെൻ ഒവെയ്ൽ എന്ന സങ്കീർണ്ണമായ അവസ്ഥയാണെന്ന് മനസിലാക്കി. ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും മെഡിട്രീന ഗ്രൂപ്പ് സാരഥിയുമായ ഡോ. പ്രതാപ് കുമാർ, ഡോ. മനു, ഡോ ബ്ലെസ്വിൻ എന്നിവരടങ്ങുന്ന കാർഡിയോളജി സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
പി.എഫ്.ഒ സർജറി
ഹൃദയത്തിനുള്ളിൽ കീഴ്ഭാഗത്തെ അറകളെ തമ്മിൽ വേർതിരിക്കുന്ന കോശങ്ങൾ കൊണ്ടുള്ള ചെറിയ ഭിത്തിയാണ് ഇന്ററേട്രിയൽ സെപ്റ്റം (ഐ.എ.എസ്). ഇത് വളരുമ്പോൾ അതിനുള്ളിൽ ഒരു സുഷിരം ചിലർക്ക് ഉണ്ടാകാറുണ്ട്. സാധാരണയായി ഹൃദയത്തിലുണ്ടാകുന്ന സുഷിരമല്ലിത്. സുഷിരം അടച്ചു കഴിഞ്ഞാൽ ചെറുപ്പകാലത്ത് സാദ്ധ്യതയുള്ള സ്‌ട്രോക്ക് ഒഴിവാക്കാനാകും.