പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ പെയ്ത കനത്ത മഴയിൽ വ്യാപക നാശം സംഭിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചില വീടുകളുടെ മൺഭിത്തി ഇടിഞ്ഞു വീഴുകയും ചെയ്തു. തെന്മല പഞ്ചായത്തിലെ ഉറുകുന്ന് പത്മവിലാസത്തിൽ പ്രതീഷിന്റെ വീടിന്റെ പുറക് ഭാഗത്തെ ഭിത്തിയാണ് ഇടിഞ്ഞു വീണത്. ഇത് കൂടാതെ മറ്റ് രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും കൃഷികൾ നശിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ആരംഭിച്ച കനത്ത മഴ ഉച്ച വരെ തുടർന്നു. തെന്മല,ആര്യങ്കാവ് പഞ്ചായത്തുകളിലും സമീപത്തെ നഗരസഭ പ്രദേങ്ങളിലുമാണ് മഴ നാശംവിതച്ചത്.