പോരുവഴി : കേരള പ്രദേശ് ഗാന്ധി ദർശൻ വേദി കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വടക്ക് പെരുംകുളം പി.എസ്.പി.ടി.എം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി വിജ്ഞാന സദസും ഗാന്ധിക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. സി.ആർ. മഹേഷ് എം .എൽ .എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗോവിന്ദ് അദ്ധ്യക്ഷനായി.
ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ സിർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലത്തീഫ് പെരുങ്കുളം, അർത്തിയിൽ ഷാജഹാൻ, സിജു എസ്.ശങ്കർ, സുനിത ലത്തീഫ് , ഷമീന, ആർ.രാധാകൃഷ്ണപിള്ള, വിഷ്ണു, അർത്തിയിൽ അൻസാരി, സലിം, അഫ്സൽ, സുനിൽ വള്ളോന്നി എന്നിവർ സംസാരിച്ചു. അണ്ടർ 19 ക്ലബ് ഫുട്ബാളിൽ സ്പെയിനിൽ സെലക്ഷൻ നേടിയ ബിച്ചു നാദിനെ ചടങ്ങിൽ ആദരിച്ചു.