കൊല്ലം: സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസും സി.കെ. ചന്ദ്രപ്പൻ ലൈബ്രറിയും ആക്രമിച്ച സി.പി.എം. ഡി.വൈ.എഫ്.ഐ പ്രവർത്തകർകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 7ന് രാവിലെ 9ന് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ സി.പി.ഐ മുഖത്തല മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
പാർട്ടി ഓഫീസും ലൈബ്രറിയും ആക്രമിച്ചവർക്കെതിരെ ദുർബല വകുപ്പുകൾ ചേർക്കുകയും വിദ്യാർത്ഥി സംഘർഷത്തിന്റെ പേരിൽ എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ വധശ്രമവും ചുമത്തിയത് നീതികരിക്കാനാകില്ലെന്നും യോഗം വിലയിരുത്തി.
ജില്ലാ സെക്രട്ടറി പി എസ് സുപാൽ എം.എൽ.എ, സംസ്ഥാന കൗൺസിൽ അംഗം ജി. ബാബു, മണ്ഡലം സെക്രട്ടറി സി.പി. പ്രദീപ്, ജില്ലാ കൗൺസിൽ അംഗം കെ. ദിനേശ് ബാബു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം. സജീവ് തുടങ്ങിയവർ സംസാരിച്ചു. എം. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.