cccc
എസ്.എൻ.ഡി .പി യോഗം കടയ്ക്കൽ യൂണിയനിലെ തെരുവിൻഭാഗം 1053-ാം ശാഖയിൽ മുളയം കേന്ദ്ര മാക്കി രൂപീകരിച്ച ഗുരു ശക്തി സ്വയം സഹായ സംഘം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: എസ്.എൻ. ഡി. പി യോഗം കടയ്ക്കൽ യൂണിയനിലെ തെരുവിൻഭാഗം 1053-ാം നമ്പർ ശാഖയിൽ മുളയം കേന്ദ്രമാക്കി ഗുരുശക്തി സ്വയം സഹായ സംഘം രൂപീകരിച്ചു. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി സജി, മുൻ പ്രസിഡന്റ് മോഹനൻ, കമ്മിറ്റി വൈസ് പ്രസിഡന്റ് ഉണ്ണി, കമ്മിറ്റി അംഗങ്ങളായ ഭാർഗവൻ, ദിലീപ്, ലതിക, സുഗന്ധി, ബിന്ദു എന്നിവർ സംസാരിച്ചു. കൺവീനർ റീജ, ജോയിന്റ് കൺവീനർ അംബിക വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.