ശാസ്താംകോട്ട : മൈനാഗപ്പള്ളിയിൽ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് മൈനാഗപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ മുസ്ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇടവന ശേരി സലാഹുദീൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം മുസ്ലീം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം പ്രസിഡന്റ് കാരാളി വൈ.എ.സമദ്, ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറേഷി , ദേശീയ കൗൺസിൽ മെമ്പർ മക്ക അബ്ദുൽ വഹാബ്, എസ്.ടി.യു ജില്ലാ പ്രസിഡന്റ് താഷ്ക്കന്റ് കാട്ടിശേരി, ജില്ലാ നിരീക്ഷകൻ കൊച്ചുകുഞ്ഞ്, പറമ്പിൽ സുബേർ , ഷാജി പുതുമംഗലം അഡ്വ. നൗഷാദ്, ഷാനി മൈനാഗപ്പള്ളി, ഗ്രാമ പഞ്ചായത്തംഗം മൈമൂന നജിം , അബ്ദുൽ സമദ്, ഒ.കെ.ഖാലിദ്, അബ്ദുൽ റഷീദ്, സജീവ് മൈനാഗപ്പള്ളി,പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അനസ് മൈനാഗപ്പള്ളി എന്നിവർ സംസാരിച്ചു.