krishi-
കൊട്ടിയം കെ.എസ്.സി.ഡി.സി വളപ്പിലെ ബന്തി​പ്പൂവ് വിളവെടുപ്പ് എം. നൗഷാദ് എം.എൽ.എയും കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹനും ചേർന്ന് നിർവഹിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ സമീപം

കൊല്ലം: ഓണപ്പൂക്കളമൊരുക്കാൻ ബന്തി​പ്പൂവുമായി കാഷ്യു കോർപ്പറേഷനും മുഖത്തല ബ്ലോക്ക് പഞ്ചായത്തും. കോർപ്പറേഷന്റെ കോട്ടിയം ഫാക്ടറി വളപ്പിലെ ബന്തി​പ്പൂവ് വിളവെടുപ്പ് എം. നൗഷാദ് എം.എൽ.എയും കാഷ്യൂു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും ചേർന്ന് നിർവ്വഹിച്ചു.

കെ.എസ്.സി.ഡി.സിയും മുഖത്തല ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന സംയുക്ത പദ്ധതി​യാണ് ബന്തി​പ്പൂവ് കൃഷി. കൊട്ടിയത്ത് കോർപ്പറേഷന്റെ ഒരേക്കർ സ്ഥലത്ത് 15,000 തൈകളാണ് നട്ടത്. ഏകദേശം രണ്ട് ടൺ പൂവ് ഓണക്കാലത്ത് വിപണിയിൽ ഇറക്കാൻ കഴിയും. അത്തപ്പൂവിടാനും അലങ്കാരത്തിനുമായി പൂവ് വാങ്ങാൻ ധാരാളം ആളുകൾ ഫാക്ടറിയിൽ എത്തുന്നുണ്ട്. പൂന്തോട്ടം കാണാനെത്തുന്നവരും ഏറെ. വിളവെടുപ്പ് മഹോത്സവത്തിന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ, വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുശീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുധീർ, സന്ധ്യ, സീലിയ, ശ്രീജ, ജോയിന്റ് ബി.ഡി.ഒ രതികുമാരി, എ.ഡി.എ ഷീബ, കാഷ്യു കോർപ്പറേഷൻ എം.ഡി കെ. സുനിൽ ജോൺ, കോർപ്പറേഷൻ ഭരണസമിതി അംഗം അഡ്വ. ശൂരനാട് എസ്.ശ്രീകുമാർ, പ്രൊഡക്ഷൻ മാനേജർ എ. ഗോപകുമാർ, കൃഷി ഓഫീസർ അഞ്‌ജു വിജയൻ, ഫാക്ടറി മാനേജർ ബിജു എന്നിവർ പങ്കെടുത്തു.