കൊല്ലം: കാരുണ്യ, മെഡിസെപ് പദ്ധതികൾ വഴിയുള്ള ചികിത്സയ്ക്ക് അത്യാധുനിക സൗകര്യങ്ങളും മികച്ച ഡോക്ടർമാരുമുള്ള കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ സർക്കാർ ആശുപത്രികളിലേതിനെക്കാൾ ചെലവ് കുറവ്.

ഇൻഷ്വറൻസ് ഉണ്ടെങ്കിലും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയകൾക്ക് അടക്കം വിധേയരാകുന്നവർ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും പുറത്ത് നിന്നു വാങ്ങി നൽകേണ്ടിവരും. വാർഡുകളിൽ സൗകര്യം ലഭിക്കാത്തതിനാൽ കൂട്ടിരിപ്പുകാർക്ക് പുറത്തെവിടെയെങ്കിലും മുറി വാടകയ്ക്ക് എടുക്കണം. ശങ്കേഴ്സ് ആശുപത്രിയിൽ എല്ലാ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും ലഭ്യമാണ്. സ്പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തിലുള്ള മറ്റ് ചികിത്സാവിഭാഗങ്ങളുടെ സേവനവുമുണ്ട്.

ഇ.എസ്.ഐ, വി.എസ്.എസ്.സി, കെ.എം.എം.എൽ, എപ്.സി.ഐ, ഇന്ത്യൻ റെയിൽവേ എന്നീ സ്ഥാപനങ്ങളുടെ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതികളുടെ അംഗീകൃത കേന്ദ്രം കൂടിയാണ് ശങ്കേഴ്സ്. ഇതിന് പുറമേ 26 ഇൻഷ്വറൻസ് കമ്പനികളെയും എംപാനൽ ചെയ്തിട്ടുണ്ട്.

 പദ്ധതിയിൽ സങ്കീർണ ശസ്ത്രക്രിയകളും

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഹൃദയവാൽവ് മാറ്റിവയ്ക്കൽ, ഹൃദയവാൽവ് റിപ്പയർ, ഓപ്പൺ ഹാർട്ട്, ശ്വാസകോശം, രക്തക്കുഴലുകൾ, ഡയലാസിസ് രോഗികൾക്കുള്ള എ.വി ഫിസ്റ്റുല, ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ശസ്ത്രക്രിയകൾ അത്യാധുനിക ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടെ ഇവിടെ ചെയ്യുന്നുണ്ട്.

 കാരുണ്യ ഹെൽപ്പ് ഡെസ്കും

കാരുണ്യ അടക്കമുള്ള വിവിധ പദ്ധതികളിൽ അംഗമാകാനും പുതുക്കാനുമുള്ള സഹായത്തിന് ഹെൽപ് ഡെസ്കും ശങ്കേഴ്സ് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.

 എംപാനൽഡ് ഇൻഷ്വറൻസ് കമ്പനികൾ

സ്റ്റാർ ഹെൽത്ത്, ചോള എം.എസ്, ഹെൽത്ത് ഇന്ത്യ ടി.പി.എ, ഹെൽത്ത് ഇൻഷ്വറൻസ് ടി.പി.എ, ഹെറിറ്റേജ് ഹെൽത്ത് ടി.പി.എ, എഫ്.എച്ച്.പി.എൽ, ടാറ്റ എ.ഐ.ജി, മയിപ്പാൾ സിഗ്ന, ഫ്യൂച്ചർ ജനറൽ ഇൻഷ്വറൻസ്, കെയർ ഹെൽത്ത് ഇൻഷ്വറൻസ്, നവി ജനറൽ ഇൻഷ്വറൻസ്, ലിബർട്ടി ജനറൽ ഇൻഷ്വറൻസ്, പാരാമൗണ്ട് ഇൻഷ്വറൻസ് ടി.പി.എ, മെഡി അസിസ്റ്റ്, എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്, ഈസ്റ്റ് വെസ്റ്റ് അസിസ്റ്റ് ടി.പി.എ, നിവ ബൂപ ഹെൽത്ത് ഇൻഷ്വറൻസ്, ടി.ടി.കെ വിദൽ ഇൻഷ്വറൻസ്, ബജാജ് അലയൻസ് ജനറൽ, റിലയൻസ് ജനറൽ, സേഫ്വേ ഇൻഷ്വറൻസ് ടി.പി.എ, എറിക്സൺ ഇൻഷ്വറൻസ് ടി.പി.എ, യൂണിവേഴ്സൽ സോമ്പോ, ഐ.സി.ഐ.സി ലൊമ്പാർഡ്, ഗോഡിഗിറ്റ്, പാർക്ക് മെഡിക്ലെയിം ഇൻഷ്വറൻസ് ടി.പി.എ.

വിശദവിവരങ്ങൾക്ക് ഫോൺ: 0474 2756000