കൊല്ലം: എം മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ച പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. കാലങ്ങളായി പീഡന പരമ്പരകൾ നടത്തിക്കൊണ്ടിരിക്കുന്ന എം മുകേഷ് എന്ന വ്യക്തിയെ പിന്തുണയ്ക്കുന്ന സി.പി.എം ജനാധിപത്യ മൂല്യങ്ങളെയും മര്യാദകളെയും വെല്ലുവിളിക്കുകയാണ്. മുകേഷിനെതിരെയുള്ള സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമ പ്രവർത്തകരെ പോലും വളഞ്ഞിട്ട് ആക്രമിച്ച പോലീസ് നടപടി ജനാധിപത്യ കേരളത്തിന് നാണക്കേടാണെന്നും വിഷ്ണു സുനിൽ ആരോപിച്ചു.