അഞ്ചൽ: ഡബ്ലൂൺ ഗ്രൂപ്പിന്റെ അധീനതയിൽ നവീകരിച്ച അഞ്ചൽ അർച്ചന റസിഡൻസിയുടെ ഉദ്ഘാടനം അഞ്ചൽ അർച്ചന ഗ്രൂപ്പ് മാനേജിംഗ് പാർട്ട്ണർ എസ്. വിമല നിർവഹിച്ചു. സ്വാമി സൂഷ്മാനന്ദ (ശിവഗിരിമഠം) ഭദ്രദീപം തെളിച്ചു. ഡബ്ലൂൺ ഗ്രൂപ്പ് മാനേജിംഗ് പാർടണർമാരായ ആർ. മണിലാൽ, അജയ് മണിലാൽ, അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, സെക്രട്ടറി ടി. രഞ്ചൻ, വാർഡ് മെമ്പർ അഖിൽ രാധാകൃഷ്ണൻ, യാഹൂ ബസാർ എം.ഡി. രാജേന്ദ്രൻ വ്യാപരികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.