കൊല്ലം: നവംബറിൽ നടക്കുന്ന നടക്കുന്ന നാഷണൽ അച്ചീവ്മെന്റ് സർവ്വേയിൽ ഉയർന്ന സ്ഥാനത്തെത്താൻ നടത്തുന്ന ശ്രമം സംസ്ഥാനത്തെ സ്കൂളുകളിലെ അദ്ധ്യയനത്തിന്റെ താളം തെറ്റിക്കുന്നുവെന്നും അതിന്റെ ഉത്തരവാദിത്വം അദ്ധ്യാപകരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമം നടക്കുന്നതായും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു
പരമാവധി 5000 കുട്ടികളിൽ മാത്രം നടത്തുന്ന സർവേയ്ക്ക് വേണ്ടി ഒമ്പത് ലക്ഷം കുട്ടികളുടെ അദ്ധ്യയനം മുടക്കുന്നത് നീതീകരിക്കാനാവില്ല
പരിശീലനം നടത്തി സർവേയ്ക്ക് സജ്ജമാക്കുക എന്നത് തന്നെ പരിഹാസ്യമാണ്. യാതൊരു മുന്നൊരുക്കവും ആലോചനയുമില്ലാതെ കഴിഞ്ഞ ആഴ്ച അദ്ധ്യാപകർക്കും എസ്.ആർ.ജി കൺവീനർമാർക്കും സ്ഥാപന മേധാവികൾക്കും വേണ്ടി നടത്തിയ ക്ലസ്റ്ററും കേവലം സർവേ ഫലത്തിന് വേണ്ടി മാത്രമായിരുന്നെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ്, പി. മണികണ്ഠൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ജില്ലാ ട്രഷറർ സി.പി. ബിജുമോൻ, ഷാജൻ സഖറിയ, ബിനോയ് കൽപകം, ടി. നിധീഷ്, സന്ധ്യാ ദേവി, ബാബു, ജയകൃഷ്ണൻ, ഗ്ലീന, ദീപു ജോർജ്, പി.കെ. സാബു, വരുൺലാൽ എന്നിവർ സംസാരിച്ചു