കൊല്ലം :കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര റോബോട്ടിക് കോൺക്ലേവിൽ താരമായത് പാരിപ്പള്ളി യു.കെ.എഫ് കോളജ് ഒഫ് എൻജിനിയറിഗ് ആൻഡ് ടെക്‌നോളജിയിലെ റോബോട്ടിക്‌സ് ക്ലബ്ബും ഐ.ഇ.ഡി.സിയും സംയുക്തമായി വികസിപ്പിച്ചതാണ് കാമ്പസ് മിത്ര. കോളേജ് കാമ്പസിൽ എത്തുന്നവർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അവരെ സ്വീകരിച്ച് വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും ക്രമപ്പെടുത്തിയ ആധുനിക റോബോട്ടാണിത്.
വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് സഹായിക്കുക, നൂതന സാങ്കേതിക വിദ്യയ്ക്ക് അനുഗുണമായി ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ നൽകുക എന്നിവ ക്യാമ്പസ് മിത്രയുടെ പ്രത്യേകതകളാണ്. പ്രൊഫ. അഖിൽ ജെ.ബാബു, ഐ.ഇ.ഡി.സി നോഡൽ ഓഫീസർ പ്രൊഫ. ബി. വിഷ്ണു, യു.കെ.എഫ് വിദ്യാർത്ഥികളായ ശ്രീഹരി, ഏബൽ, വിഘ്നേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസ് മിത്രയുടെ പിന്നിൽ പ്രവർത്തിച്ചത്. കോളജ് ഡയറക്ടർ അമൃത പ്രശോഭ്, എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ തുടങ്ങിയവരും വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.