കൊല്ലം: എം. മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളെയും വനിതാ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും പൊലീസ് അതിക്രൂരമായാണ് തല്ലിച്ചതച്ചത്. ഇതിന് നേതൃത്വം നൽകിയത് സി.പി.എം ഫ്രാക്ഷനിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരും ഡി.വൈ.എഫ്.ഐക്കാരായ റാപ്പിഡ് ഫോഴ്‌സിൽപ്പെട്ട പൊലീസുകാരുമാണെന്ന് അദ്ദേഹം ആരോപി​ച്ചു.