കൊല്ലം: അഖില കേരള വിശ്വകർമ്മ മഹാസഭ 724-ാം നമ്പർ തൃക്കരുവ ശാഖ യോഗവും വിദ്യാഭ്യാസ അവാർഡ് ദാനവും കൊല്ലം യൂണിയൻ പ്രസിഡന്റ് ജെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . ശാഖ പ്രസിഡന്റ് എൻ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം യൂണിയൻ സെക്രട്ടറി മനോജ് കുമാർ മണ്ണാശ്ശേരി വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വി.ജെ. വിനായക്, പി.എസ്. ശ്രീരാഗ്, വി.എം. വിനായക് എന്നിവരെ ആദരിച്ചു. ശാഖ സെക്രട്ടറി കെ. അശോകൻ, മഹിളാ സംഘം യൂണിയൻ സെക്രട്ടറി ബി.എസ്. രജിത, ഡി. വേണു, എസ്. സന്തോഷ് കുമാർ, എം. അജിത്കുമാർ എന്നിവർ സംസാരിച്ചു.