കൊല്ലം: പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് മോഡൽ പാലീയേറ്റീവ് കെയർ ഡിവിഷൻ ഒരു വീട്ടിൽ ഒരു കെയർഗീവർ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സിറ്റിസൺ ഡോക്ടർ ഇനിഷ്യേറ്റീവ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ആരംഭിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മോഡൽ പാലിയേറ്റീവ് കെയർ ഡിവിഷൻ നോഡൽ ഓഫീസർ ഡോ. ഐ.പി. യാദവ് പദ്ധതി വിശദീകരിച്ചു. പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.ഗൗരിയും നഴ്സിംഗ് ഓഫീസർ ഗംഗയും ക്ലാസെടുത്തു. കിഴക്കനേല ഗ്രാമ പഞ്ചായത്ത് അംഗം റീനമംഗലത്ത് സംസാരിച്ചു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ആർ.ഡി.ലാൽ, ജി.രാമചന്ദ്രൻപിള്ള, കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.