പുനലൂർ: ഐക്കരക്കോണം എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കലോത്സവം ധ്വനി 2024 സകൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാൻ ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എസ്.മനോജ് അദ്ധ്യക്ഷനായി. ശ്രീദിലീപ്, അഖില എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബിജുകുമാർ, എം.പി.ടി.എ പ്രസിഡന്റ് അംബിക അനീഷ്, സ്കൂൾ പ്രിൻസിപ്പൽ എ.സുമം,പ്രഥമാദ്ധ്യാപിക എം.എ.സിന്ധു, സ്റ്റാഫ് സെക്രട്ടറി എസ്.സ്മിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ലിൻസി, അദ്ധ്യാപകൻ സഞ്ജുസോമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.