കൊട്ടാരക്കര: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് 41 വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷവിധിച്ചു. നിലമേൽ കൈതോട് വലിയവഴി മുണ്ടപ്ളാമൂട് ദർഭവിള പുത്തൻവീട്ടിൽ ഷംസുദ്ദീനെ(78)യാണ് കൊട്ടാരക്കര ഫാസ്ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീരാ ബിർള ശിക്ഷിച്ചത്. 2022ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.ചടയമംഗലം പൊലീസ് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.