കൊട്ടാരക്കര : പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച യുവാവിന് 23 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പെരിങ്ങമല ഇലവുപാലം ചോനമല അമൽഭവനിൽ ആരോമലിനെയാണ്(23) കൊട്ടാരക്കര ഫാസ്ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ജു മീര ബിർള ശിക്ഷ വിധിച്ചത്. 2022ൽ ആയിരുന്നു സംഭവം. ചിതറ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.