photo
കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ് എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷ് എം.എൽ.എ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡ് സമ്മേളനം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂൾ അധികൃതരെയും യോഗത്തിൽ മെമെന്റോ നൽകി കെ.സി.വേണുഗോപാൽ അനുമോദിച്ചു. 1500 ഓളം വിദ്യാർത്ഥികൾക്കാണ് ആദരവ് നൽകിയത്. സി.ആർ. മഹേഷ് എം .എൽ .എ അദ്ധ്യക്ഷനായി. നല്ലംതറ യൂസഫ് കുഞ്ഞ് മെമ്മോറിയൽ അവാർഡ് ഡോ.അലക്സാണ്ടർ ജേക്കബിന് കെ.സി വേണുഗോപാൽ എം. പി നൽകി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഡോ.അനിൽ മുഹമ്മദ് തുടങ്ങിയവർ

പങ്കെടുത്തു.