കുണ്ടറ: ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പ് പെരുന്നാൾ ഇന്ന് മുതൽ 8 വരെ നടക്കും. ഇന്ന് രാവിലെ 7.15 മുതൽ പ്രഭാത നമസ്‌കാരം, 8.15ന് തൃശൂർ ഭദ്രാസനാധിപൻ കുറിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, മലങ്കരയുടെ പ്രകാശഗോപുരം ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഓർമ്മ, തുടർന്ന് ഇടവകയുടെയും ദേശത്തിന്റെയും അനുഗ്രഹത്തിനായി ദൈവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ വിശുദ്ധ സൂനോറോ (ഇടക്കെട്ട്) വിശ്വാസികളുടെ ദർശനത്തിനായി പേടകത്തിൽ നിന്നു പുറത്തെടുക്കും. 10.30 ന് പൊതുസമ്മേളനം. പത്തനംതിട്ട പൊലീസ് സൂപ്രണ്ട് വി. അജിത്തും തൃശൂർ ഭദ്രാസനാധിപൻ കുറിയാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്തയും ചേർന്ന് ഇടവകയുടെ ചാരിറ്റി വിതരണം നടത്തും. സെന്റ് മേരീസ് ട്രസ്‌റ്റ് ചെയർമാൻ അഡ്വ. റെഞ്ചി മത്തായി, സൺഡേസ്‌കൂൾ ഹെഡ്മാസ്റ്റർ കെ. വർഗീസ‌്കുട്ടി, മർത്തമറിയം വനിതാസമാജം സെക്രട്ടറി ലീലാമ്മ തോമസ് എന്നിവർ സംസാരി​ക്കും. ശേഷം സ്നേഹവിരുന്ന്‌, വൈകിട്ട് 6ന് സന്ധ്യാനമസ്കാരം.