ns
ശാസ്താംകോട്ട ഉപജില്ല തല സ്കൂൾ പാചക തൊഴിലാളി സംഗമവും ഏകദിന പരിശീലനവും കോവൂർ കുഞ്ഞുമോൻ എം .എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: ശാസ്താം കോട്ട ഉപജില്ല തല സ്കൂൾ പാചക തൊഴിലാളി സംഗമവും ഏകദിന പരിശീലനവും നടന്നു. ശാസ്താംകോട്ട സെന്റ് മേരീസ് എൽ.പി.എസിൽ നടന്ന പരിപാടി കോവൂർ കുഞ്ഞുമോൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. എച്ച്.എം ഫോറം പ്രസിഡന്റ് ബി.എസ്.രാജീവ് അദ്ധ്യക്ഷനായി. നൂൺമീൽ ഓഫീസർ മനു വി.കുറുപ്പ് സ്വാഗതം പറഞ്ഞു. ടി.ആർ.സുബുകുമാർ , സിസ്റ്റർ ജമീന പരേര, കെ.ഐ.നൗഷാദ് , എസ്. ആർ.അഭിനന്ദ് , ജയലക്ഷ്മി, ഷീബ, മാസ്റ്റർ ട്രയിനർമാരായ കെ.ജയ, ഉദയകുമാർ എന്നിവർ സംസാരിച്ചു. ജി.സുജിത് കുമാർ നന്ദി പറഞ്ഞു . ഭക്ഷ്യസുരക്ഷ എന്ന വിഷയത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ മാനസ , വ്യകതി ശുചിത്വം പരിസര ശുചിത്വം എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷിബു എന്നിവർ ക്ലാസ് നയിച്ചു. താലൂക്കിലെ 61 സ്കൂളുകളിൽ നിന്നായി 62 പാചക തൊഴിലാളികൾ പങ്കെടുത്തു :