ഓടനാവട്ടം: ബി.ജെ.പി പിന്തുണയോടെ പൂയപ്പള്ളി പഞ്ചായത്തിൽ കോൺഗ്രസിന്റെ അവിശ്വാസം പാസായി. 8 എൽ.ഡി.എഫ്, 7 യു.ഡി.എഫ്,1 ബി.ജെ.പി എന്നിങ്ങനെ 16 അംഗ ഭരണസമിതിയായിരുന്നു നിലനിന്നിരുന്നത്. അവിശ്വാസം പാസായതോടെ കോൺഗ്രസിന് 8 അംഗങ്ങളും എൽ.ഡി.എഫിന് 7 അംഗങ്ങളുമായി. അതിനാലാണ് ബി.ജെ.പി യുടെ പിന്തുണ നേടി ഭൂരിപക്ഷം ഉറപ്പിക്കാനായത്. കാഞ്ഞിരംപാറ വാർഡ് മെമ്പർ രാജി വച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നതും കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതും. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിൽ മൂന്നാമത്തെ ഭരണ സമിതിയാണ്
ഭരണം ഏൽക്കുന്നത്. സി.പി.ഐയിലെ ജെസ്സി റോയ് ആയിരുന്നു ആദ്യ പ്രസിഡന്റ്. ധാരണപ്രകാരം സി.പി.എമ്മിലെ വി.സരിത തുടർന്ന് പ്രസിഡന്റ് ആവുകയായിരുന്നു.
കോൺഗ്രസ് പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്ക് വേണ്ടിയുള്ള ചർച്ചകൾ തുടരുകയാണ്.