കൊച്ചി: പുതുക്കലവട്ടത്ത് മരണവീട്ടിൽ നിന്ന് 14 പവൻ മോഷ്ടിച്ച യുവതിയെ എളമക്കര പൊലീസ് പിടികൂടി. കൊല്ലം സ്വദേശിനി റിൻസി ഡേവിഡാണ് (29) പിടിയിലായത്. കഴിഞ്ഞ മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. മോഷ്ടിച്ച സ്വർണം കൊല്ലത്തെ ജ്യുവലറിയിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു.