പുലി വന്നാലും കുലുങ്ങില്ല... പുലികളി കഴിഞ്ഞ കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖം അണിഞ്ഞ് മേയർ എം.കെ. വർഗീസിനോട് ആവശ്യപ്പെടുന്നു.
ഫോട്ടോ:റാഫിഎം.ദേവസി
തൃശൂർ: കോർപറേഷൻ കൗൺസിൽ അനുമതി നൽകിയതോടെ പുലികളിക്ക് ഒരുങ്ങി 7 സംഘങ്ങൾ. ഇതിൽ അയ്യന്തോൾ ദേശം യോഗം ചേർന്ന ശേഷം അന്തിമ തീരുമാനം കോർപറേഷനെ അറിയിക്കും. ആദ്യഘട്ടത്തിൽ ഒൻപത് സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ശക്തൻ സംഘം പുലികളിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. എന്നാൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പൂങ്കുന്നം സെന്റർ, കീരംകുളങ്ങര സംഘങ്ങൾ പുലിളിക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പുലികളിക്ക് കോർപറേഷൻ നൽകുന്ന ധനസഹായം കഴിഞ്ഞ വർഷത്തേക്കാൾ 25% വർദ്ധിപ്പിക്കാനുള്ള തീരുമാനം മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിൽ ചേർന്ന സംഘങ്ങളുടെ യോഗം അംഗീകരിച്ചു. കഴിഞ്ഞ വർഷം 2,50,000 രൂപയാണ് പുലികളി സംഘങ്ങൾക്കു നൽകിയത്. ഇത്തവണ തുക 3,12,500 രൂപയായി ഉയർത്തി. മികച്ച പുലിവേഷം, പുലിക്കൊട്ട്, പുലികളി, അച്ചടക്കം എന്നിങ്ങനെയുള്ള വിവിധ സമ്മാനങ്ങളിലും 25% വർദ്ധനയുണ്ടാകും.
ചമയപ്രദർശനം ഒഴിവാക്കി
നാലോണ നാളിൽ നടക്കുന്ന പുലികളിക്ക് രണ്ട് നിശ്ചല ദൃശ്യങ്ങൾ മതിയെന്നാണ് സംഘങ്ങളുടെ യോഗത്തിൽ തീരുമാനമായത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ കുറയ്ക്കണമെന്നതിനാലാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉൾക്കൊണ്ടുള്ള 'ഹരിത ടാബ്ലോ'യാണ് ഒഴിവാക്കിയത്. പുലി വാഹനവും പുരാണ - സമകാലിക സന്ദർഭങ്ങൾ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യവും അനുവദിക്കും. മറ്റു സഹായങ്ങൾക്കായി 3 ചെറു വാഹനങ്ങളും ഉപയോഗിക്കാം. മുൻ വർഷങ്ങളിലേതു പോലെ കേന്ദ്രീകൃത പുലികളി ചമയ പ്രദർശനം ഇത്തവണയില്ല. അതത് പുലികളി ദേശങ്ങളിൽ ചമയപ്രദർശനം സംഘടിപ്പിക്കാം. 27ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമാകും.
സർക്കാരിന് നന്ദി അറിയിച്ച് സംഘങ്ങൾ
കോർപറേഷൻ ധനസഹായത്തോടെ പുലികളി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സംഘങ്ങൾ. പുലികളി നടത്തേണ്ടതില്ലെന്ന കോർപറേഷന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ പുലികളി സംഘങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നു. ജില്ലയിലെ മന്ത്രിമാരായ ഡോ. ആർ . ബിന്ദു, കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ ഇടപെടലിനെത്തുടർന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് കോർപറേഷനോട് നിർദ്ദേശം നൽകിയിരുന്നു.
സംഘങ്ങൾ: