jail

തൃശൂർ : ബീഹാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട് പരിശീലനം നടത്തുന്ന 45 അസി. പ്രൊസിക്യൂഷൻ ഓഫീസർമാർ, കേരള ജുഡീഷ്യൽ അക്കാഡമിയുടെ നേതൃത്വത്തിൽ വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിച്ചു. അക്കാഡമി ജോയിന്റ് ഡയറക്ടർ കെ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് സംഘം വന്നത്. ജയിൽ ആശുപത്രി, നെയ്ത്ത് ശാല, മോഡേൺ കിച്ചൻ, ഫ്രീഡം ചപ്പാത്തി യൂണിറ്റ്, കരകൗശല നിർമാണശാല തുടങ്ങിയിടങ്ങൾ സന്ദർശിച്ചു. ഭരണ സംവിധാനത്തെക്കുറിച്ച് സൂപ്രണ്ട് കെ. അനിൽകുമാർ വിശദീകരിച്ചു. ജോയിന്റ് സൂപ്രണ്ടുമാരായ ഹാരിസ്, അഖിൽ രാജ്, ഡെപ്യൂട്ടി സൂപ്രണ്ട് വിനീത്, വെൽഫയർ ഓഫീസർ ബേസിൽ ഏല്യാസ് എന്നിവർ പങ്കെടുത്തു.