1

തൃശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത മഴമൂലം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ജൂലായ് 29ന് പരമാവധി 12 ഇഞ്ച് (30 സെ.മീ. മാത്രം) കൂടി തുറക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ രാത്രിയിൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ഷട്ടറുകൾ 30ൽ നിന്ന് 180 സെന്റിമീറ്റർ വരെ ഉയർത്തുന്ന സാഹചര്യമുണ്ടായി. തുടർന്ന് മണലിപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് പലയിടത്തും വെള്ളക്കെട്ട് ഉണ്ടാകുകയും, ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഡാമിൽ നിന്ന് തുറന്നുവിടേണ്ട ജലത്തിന്റെ അളവ് മൂൻകൂട്ടി കണക്കാക്കി ഡാം മാനേജ്‌മെന്റിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീക്കിനെ നിയോഗിച്ചതായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. വാഴാനി ഡാമിലും ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.