1

തൃശൂർ: പുതിയ ക്രിമിനൽ നിയമങ്ങളിൽ കേരള ബാർ കൗൺസിലും കേരള ജുഡീഷൽ അക്കാഡമിയും ചേർന്ന് അഭിഭാഷകർക്കായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ തുടങ്ങും. രാവിലെ ഒമ്പതിന് തൃശൂർ എം.ജി റോഡ് മോത്തിമഹൽ റസിഡൻസിയിൽ ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത് അദ്ധ്യക്ഷനാകും. ഭാരതീയ ന്യായ സൻഹിത; ഭാരതീയ സാക്ഷ്യ അധിനിയം, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത എന്നീ വിഷയങ്ങളിൽ ക്ലാസുണ്ടാകും. നാലിന് ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയെ കുറിച്ച് ജസ്റ്റിസ് ഏബ്രഹാം മാത്യു, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവർ ക്ലാസെടുക്കുമെന്ന് തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോൺസൺ ടി. തോമസ്, സെക്രട്ടറി അഡ്വ. പി.എസ്. അനീഷ്, ക്യാമ്പ് കോ- ഓർഡിനേറ്റർ അഡ്വ. എം.ആർ. മൗനിഷ് എന്നിവർ പറഞ്ഞു. ജില്ലയിലെ 175 അഭിഭാഷകർ പങ്കെടുക്കും.