നന്തിക്കര : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറപ്പൂക്കര പഞ്ചായത്ത് രണ്ട് ലക്ഷം നൽകുമെന്ന് പ്രസിഡന്റ് ഇ.കെ.അനൂപ് അറിയിച്ചു. ഇന്ന് നടക്കുന്ന ഭരണസമിതി യോഗം തീരുമാനമെടുത്ത് പണം ഉടൻ കൈമാറും. 2021ൽ കൊവിഡ് കാലത്ത് അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കൂടാതെ ജനപ്രതിനിധികളും ജീവനക്കാരും പണം നൽകിയിരുന്നു.