അന്നമനട: വെള്ളം ഇറങ്ങിയതോടെ അന്നമനട പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ വീടുകളിലേക്ക് തിരിച്ചു പോയി. മാമ്പ്ര യൂണിയൻ ഹയർസെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ ഉണ്ടായിരുന്ന 18 അന്യസംസ്ഥാനക്കാരടക്കം 58 പേരും മേലഡൂർ സമിതി ഹൈസ്‌കൂളിലെ ക്യമ്പിലുണ്ടായിരുന്ന 10 കുടുംബങ്ങളിൽ നിന്നുള്ള 22 പേരും വാളൂർ പാരീഷ് ഹാൾ ക്യാമ്പിൽ ഉണ്ടായിരുന്നവരുമാണ് വീടുകളിലേക്ക് തിരിച്ചുപോയത്.