അന്നമനട: അന്നമനട മഹാദേവന്റെ ദർശനപുണ്യമുള്ള ഗുരുദേവക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണം 3, 4 തീയതികളിൽ നടക്കും. 3ന് പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയും 4ന് രാവിലെ 5 മണി മുതൽ 9 മണി വരെയും ബലിതർപ്പണത്തിന് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പിതൃതർപ്പണത്തിന് കൊടുങ്ങല്ലൂർ ദിവ്യൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. കൂട്ടനമസ്‌കാരം, കുടുംബ ഐശ്വര്യപൂജ, ഗുരുപൂജ തുടങ്ങിയ വഴിപാടുകൾ നടത്താം.