ഗുരുവായൂർ: കാർഷികസമൃദ്ധിയുടെ വരവറിയിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ 18ന് നടക്കും. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ നടക്കുക. പുന്നെല്ലിന്റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറ. തൃപ്പുത്തരി 28 നാണ്. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാകും നടക്കുക. തൃപ്പുത്തരി ദിവസം ഭക്തർക്കായി 1,200 ലിറ്റർ പുത്തരിപ്പായസം തയ്യാറാക്കും. ലിറ്ററിന് 240 രൂപയാകും നിരക്ക്. ഒരാൾക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും.