1

തൃശൂർ: നഗരത്തിൽ ഇന്നലെ രാവിലെ മുതൽ മഴ ശക്തം, നഗരപരിധിക്ക് പുറത്ത് മറ്റിടങ്ങളിൽ നേരിയ കുറവുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം ഏഴായിരം കടന്നു. മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവുണ്ടെങ്കിലും ചോലകളിൽ നിന്നുള്ള ഒഴുക്ക് നിലച്ചിട്ടില്ല.

പീച്ചി, വാഴാനി ഡാമുകളിൽ 62.5 സെന്റീ മീറ്റർ, 80 സെന്റി മീറ്റർ എന്നിങ്ങനെ ഷട്ടറുകൾ തുറന്നാണ് വെള്ളം പുറത്തേക്ക് വിടുന്നത്. പീച്ചിയിലെ അളവ് കുറച്ചതോടെ ആമ്പല്ലൂർ, പുതുക്കാട് മേഖലകളിൽ വെള്ളക്കെട്ടിന് കുറവുണ്ട്. പൂമലയിൽ നാലു സെന്റി മീറ്ററും പത്താഴക്കുണ്ടിൽ 12 സെന്റി മീറ്ററും ഷട്ടറുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിൽ നിന്നും വെള്ളം പുറത്തേക്ക് വിടുന്നുണ്ട്.

കഴിഞ്ഞ നാലു ദിവസത്തിനുള്ളിൽ ജില്ലയിൽ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായത്. വടക്കാഞ്ചേരി മേഖലയിലാണ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഡാം തുറക്കുന്നതിൽ വന്ന വീഴ്ചയാണ് 2018ലെ പ്രളയത്തേക്കാൾ കൂടുതൽ വെള്ളം കയറാൻ ഇടയാക്കിയതെന്ന ആരോപണം ശക്തമാണ്.

ബസ് സർവീസുകളും

തൃശൂർ - കുന്നംകുളം റൂട്ടിൽ പാറന്നൂരിൽ ഗതാഗത നിയന്ത്രണം തുടരുകയാണ്. തൃശൂർ -ഗുരുവായൂർ റെയിൽപാതയിലും വെള്ളക്കെട്ട് മാറിയിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിനെത്തുടർന്ന് നിറുത്തിവച്ച എരുമപ്പെട്ടി, നെല്ലുവായ്, കുണ്ടന്നൂർ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയതോടെ വടക്കാഞ്ചേരി - കുന്നംകുളം റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചു.

ക്യാമ്പുകളിൽ