ദേശമംഗലം: കൊണ്ടയൂർ ഗവ.എൽ.പി സ്‌കൂളിനു സമീപം മലമുകളിൽ നിന്നും ചെറിയ തോതിൽ വെള്ളവും കല്ലും മണ്ണും താഴേക്ക് ഒഴുകുന്നതു പരിഭ്രാന്തി പരത്തുന്നു. മുകളിൻ ക്വാറിയും മലയുടെ അടിവാരത്തിൽ സ്‌കൂളും വീടുകളുമുള്ള വറവട്ടൂരിലെ ഭാഗമാണിത്. മുമ്പുണ്ടായ പ്രളയത്തിൽ കറ്റുവട്ടൂരിൽ സമാനമായി ഇത്തരത്തിൽ മണ്ണിടിയുകയും തുടർന്ന് വൻ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകുകയായിരുന്നു.
മലയുടെ താഴ്‌വാരത്തിൽ ഇരുനൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. വിവരമറിഞ്ഞ് ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.ജയരാജിന്റെ നേതൃത്യത്തിൽ ജിയോളജി, റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പു അധികൃതർ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മലയുടെ ഭാഗത്തു മരങ്ങൾ നടുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളിൽ വെള്ളം നിറഞ്ഞു ഇടിഞ്ഞതാണെന്നാണ് ജിയോളജി വകുപ്പു അധികൃതർ പറയുന്നത്. എന്നാൽ മലയ്ക്ക് പിന്നിലെ കരിങ്കൽ ക്വാറി വൻ തോതിൽ ഖനനം നടത്തുന്നത് മൂലമാണ് മണ്ണിടിയുന്നതെന്നും പ്രദേശത്തു ശാസ്ത്രീയമായ പരിശോധന നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
.....
മലയുടെ ഭാഗത്ത് മരങ്ങൾ നടുന്നതിനായി കുഴിയെടുത്ത ഭാഗങ്ങളിൽ വെള്ളം നിറഞ്ഞാണ് കല്ലും മണ്ണും താഴേക്ക് ഒഴുകുന്നത്.ജിയോളജി വകുപ്പ് അധികൃതർ