തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജ് അലുംമ്‌നി അസോസിയഷൻ പൂർവവിദ്യാർത്ഥി വനിതാസംഗമം സംഘടിപ്പിച്ചു. വനിതാ കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ അടുക്കളയിലും വീട്ടിലും തളച്ചിടേണ്ടവരല്ലെന്നും ഉന്നത വിദ്യഭ്യാസത്തിലൂടെ രാഷ്ട്രപുരോഗതിക്ക് മുതൽക്കൂട്ടാവേണ്ടവരാണെന്നും സതീദേവി പറഞ്ഞു. പ്രിൻസിപ്പൽ പി.എസ്. ജയ അദ്ധ്യക്ഷയായി. നടിയും പൂർവവിദ്യാർത്ഥിയുമായ ജോളി ചിറയത്തിന്റെ ആത്മകഥ 'നിന്നുകത്തുന്ന കടലുകൾ' പ്രകാശനം ചെയ്തു. മജ്ഞുള അരുണൻ, പ്രൊഫ. ടി.ആർ. ഹാരി, ദ്യശ്യ ഷൈൻ, വി.കെ. പ്രമീള, കെ.ജി. ഗിലാൽ, ടി.വി. ജാൻസി റാണി എന്നിവർ സംസാരിച്ചു.