temple

വാടാനപ്പിള്ളി : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നാമജപ യജ്ഞം സംഘടിപ്പിച്ചു. തൃത്തല്ലൂർ ശിവക്ഷേത്രം ഭരണസമിതിയായ മലബാർ ദേവസ്വം ബോർഡ് ട്രസ്റ്റി അംഗം കർക്കടക വാവുബലിയെ അപകീർത്തികരമായി ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിൽ പ്രതിഷേധിച്ചായിരുന്നു സമരം. ശിവക്ഷേത്ര മൈതാനത്ത് നടന്ന യോഗത്തിൽ ഇരിങ്ങാലക്കുട ജില്ലാ ദേവസ്വം സെക്രട്ടറി ഭരതൻ കല്ലാറ്റ് അദ്ധ്യക്ഷനായി. തൃപ്രയാർ കപിലാശ്രമം മഠാധിപതി സ്വാമി തേജസ്വരൂപാനന്ദ മുഖ്യപ്രഭാഷണം നടത്തി. ഗണേശമംഗലം ശാഖാ പ്രസിഡന്റ് പ്രദീപ് പണ്ടാരൻ, ദേവസ്വം സെക്രട്ടറി മുകുന്ദൻ നേതൃത്വം നൽകി.