മാള: ഐരാണിക്കുളം മഹാദേവക്ഷേത്രത്തിലെ കർക്കടക വിശേഷം നാലിന് നടക്കും. ക്ഷേത്രം തന്ത്രി താമരശ്ശേരി മേയ്ക്കാട്ട് ശ്രീജിത്ത് നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 4ന് നട തുറക്കൽ, പതിവ് പൂജകൾ, അഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, സുകൃത ഹോമം, വൈകിട്ട് നിറമാല, ഭഗവത് സേവ എന്നിവ ഉണ്ടാകും. കർക്കടക വാവുബലി തർപ്പണം 3ന് രാവിലെ 4 മുതൽ പുതുക്കുളം കടവിൽ മുല്ലപ്പള്ളി ഇല്ലത്ത് രാമചന്ദ്രൻ ഇളയതിന്റെ കാർമികത്വത്തിൽ നടക്കും.