c
വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പാറളം പഞ്ചായത്തിലെ ചേനം പ്രദേശത്ത് സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശിക്കുന്നു.

ചേർപ്പ് : പാറളം പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ബാധിച്ച പ്രദേശങ്ങൾ സി.സി. മുകുന്ദൻ എം.എൽ.എ സന്ദർശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പാറളം പഞ്ചായത്തിലെ ചേനം, മുള്ളക്കര, കപ്പക്കാട് തുടങ്ങിയ മേഖലയിലെ 20 കുടുംബങ്ങൾ പാറളം സി.എ.എൽ.പി.എസിലെ ക്യാമ്പിലാണ് കഴിയുന്നത്. ചേർപ്പ് പഞ്ചായത്തിൽ കമാന്റാ മുഖം ബണ്ട് പൊട്ടിയതോടെ ചേർപ്പ് ഗവ. ഹൈസ്‌കൂളിലെ ക്യാമ്പിൽ നാനൂറിലധികം പേരാണ് അഭയം തേടിയെത്തിയിട്ടുള്ളത്. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പഞ്ചായത്ത് അംഗങ്ങളായ സുബിത സുഭാഷ്, ജെയിംസ് പോൾ, കെ. പ്രമോദ്, സിബി സുരേഷ്, വിദ്യാനന്ദനൻ എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കൽ, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കൽ, അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചു നീക്കൽ എന്നിവ ദ്രുതഗതിയിൽ നടക്കുന്നുണ്ട്. അവശ്യഘട്ടങ്ങളിൽ ചികിത്സ, മരുന്നുകളുടെ വിതരണം, രോഗീപരിചരണം എന്നിവ നടത്താൻ ക്യാമ്പുകൾ പൂർണ സജ്ജമാണ്.

-സി.സി. മുകുന്ദൻ എം.എൽ.എ