kabadi

തൃശൂർ: ജില്ല ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ യൂണിവേഴ്‌സൽ എൻജിനീയറിംഗ് കോളേജ് കബഡി ടീം ജില്ല റണ്ണർ അപ്പായി. ശ്രീദുർഗ്ഗ, മച്ചാട് ടീമിനെ തോൽപിച്ചാണ് ഫൈനലിൽ റണ്ണർ അപ്പ് ആയത്. അബു അജ്മൽ, ഹൃദുൽ ദിനേശ്, ആദിത് ആഞ്ജനേയൻ, മുഹ്‌സിൻ, ജാഫർ സാദിഖ് എന്നിവരാണ് ടീമംഗങ്ങൾ. അബു അജ്മൽ, ഹൃദുൽ ദിനേശ് എന്നിവരെ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുത്തു. കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് മേധാവി ആർ.വിഷ്ണു രാജിനെ ജില്ലാ ബീച്ച് കബഡി ടീം കോച്ചായി തിരഞ്ഞെടുത്തു.