shaju

തൃശൂർ : ക്രിസ്ത്യൻ-മുസ്ലിം മത വിഭാഗങ്ങളിലേക്ക് മതം മാറിപ്പോയ ദളിതർക്ക് പട്ടികജാതി സംവരണം നൽകരുതെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിഷന് മുന്നിൽ പട്ടികജാതിക്ഷേമ സമിതി നിവേദനം നൽകിയതിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. മതം മാറിയവരെ പട്ടികജാതി സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതാണ് സി.പി.എം നിലപാട്. കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലും കോഴിക്കോട് പാർട്ടി കോൺഗ്രസിലും പരിവർത്തിത ക്രിസ്ത്യാനിക്കും മുസ്‌ലിമിനും പട്ടികജാതി സംവരണം കൊടുക്കാനുള്ള പ്രമേയം പാസാക്കിയവരാണ് സി.പി.എം. സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് പട്ടികജാതി ക്ഷേമ സമിതി സ്വീകരിച്ചത് പട്ടികജാതിക്കാരെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നും ഷാജുമോൻ ആരോപിച്ചു.