കയ്പമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നുപീടിക യൂണിറ്റ് യൂത്ത് വിംഗിന്റെ സമ്മാനോത്സവ് 2024 നാലാമത് നറുക്കെടുപ്പ് നടത്തി. കയ്പമംഗലം ബസ് സ്റ്റാൻഡ് റെഡ് മാർക്ക് കടകളുടെ മുന്നിലെ പൊതുവേദിയിൽ വച്ചാണ് നറുക്കെടുത്തത്. പൊതുജനങ്ങളും പരിസരത്തെ വ്യാപാരികളും ചേർന്ന് 20 സമ്മാനങ്ങളാണ് നറുക്കെടുത്തത്. യൂണിറ്റ് പ്രസിഡന്റ് എം.കെ.എം. ഇക്ബാൽ, സെക്രട്ടറിമാരായ എം.ബി. മുബാറക്, കെ.ആർ. സത്യൻ, ട്രഷറർ കമറുൽഹക്ക്, വൈസ് പ്രസിഡന്റ് എം.എസ്. സദൻ, യൂത്ത് വിംഗ് പ്രസിഡന്റ് യു.വൈ. ഷമീർ, ട്രഷറർ അബ്ദുറഹീം, കെ.വി. വിജീഷ്, എൻ.ആർ. സലീഷ്, രാമർ, ഹാഷിം, കബീർ ഓറഞ്ച്, മെഹബൂബ്, ചന്ദ്രൻ, അബ്ദുൾ അസീസ്, രാജേഷ്, ബാബുരാജ്, വനിതാവിംഗ് പ്രസിഡന്റ് കെ.ബി. ബീന, സെക്രട്ടറി സിമി, നസ്‌ന എന്നിവർ നേതൃത്വം നൽകി.