കൊടുങ്ങല്ലൂർ : വയനാട് ദുരിത ഭൂമിയിലേക്ക് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ ആവശ്യമുള്ള വസ്തുക്കൾ നൽകാൻ താത്പര്യമുള്ളവർ ഇന്ദിര ഭവനിലെ കളക്ഷൻ സെന്ററിൽ എത്തിക്കുകയോ 9946016100, 9074857514 നമ്പറിൽ അറിയിക്കുകയോ ചെയ്താൽ ശേഖരിക്കുന്നതാണെന്ന് ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു അറിയിച്ചു.