കൈപ്പറമ്പ് : അവയവദാനം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കൂടുതൽ അറിവ് നേടാൻ ദമ്പതികൾ രൂപകൽപ്പന ചെയ്ത 'മരണാനന്തരം' വെബ് സൈറ്റ് ശ്രദ്ധനേടുന്നു. കൈപ്പറമ്പ് കളത്തിക്കാട്ടിൽ വീട്ടിൽ മുൻ സൈനികനായ സുബേദാർ രാജന്റെയും ഭാര്യ ഓമനയുടെയും ആശയത്തിൽ നിന്നും ഉടലെടുത്താണ് ഇങ്ങനെയൊരു സൈറ്റ്. കേരള സർക്കാരിന്റെ അവയവദാന വെബ്‌സൈറ്റായ മൃത:സജ്ജീവനി പൂർണമായി ഇംഗ്ലീഷിൽ രൂപീകരിച്ചപ്പോൾ 'മരണാനന്തരം' വെബ് സൈറ്റ് മലയാളഭാഷയിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി മാതൃകയായി. 12 വർഷം മുമ്പ് സാഹിത്യകാരിയും സാമൂഹിക പരിഷ്‌കർത്താവായ ദേവകി നിലയങ്ങോടാണ് സൈറ്റിന്റെ ഉദ്ഘാടന നിർവഹിച്ചത്. സൈറ്റിന്റെ പുനഃരാവിഷ്‌കരണം മലയാളികൾക്കായി 2020 ൽ പ്രശസ്ത കവിയത്രി വിജയരാജമല്ലികയാണ് ഉദ്ഘാടനം നിർവഹിച്ചത്. അവയവദാനം ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു വ്യക്തിക്ക് അറിയേണ്ടതായ എല്ലാ കാര്യങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംശയങ്ങൾക്ക് പരിഹാരം