ma
ചേലക്കരയിൽ കൂട്ടിയിട്ടരിക്കുന്ന മൺകൂന

ചേലക്കര: കനത്ത മഴയിൽ ചേലക്കര തോട് നിറഞ്ഞ് ഒഴുകിയപ്പോൾ നീരൊഴുക്കിന് തടസമായി സംസ്ഥാന പാതയോരത്ത് കൂട്ടിയിട്ട മൺകൂന. ചേലക്കര തോട് നിറഞ്ഞ് കവിഞ്ഞ് തോടും പാടവും ഒന്നായി ഒഴുകിയപ്പോൾ പുതുപാലത്തിന് സമീപം വലിയ തോതിൽ നിക്ഷേപിച്ച മൺകൂന നീരൊഴുക്ക് തടസപ്പെടുത്തിയതോടെ റോഡ് വെള്ളത്തിൽ മുങ്ങി. സംസ്ഥാന പാതയുടെ നവീകരണവുമായി ബന്ധപ്പെട്ടാണ് നിർമ്മാണ കമ്പിനിയായ ഇ.കെ.കെ വലിയ തോതിൽ സംസ്ഥാന പാതയോരത്തെ പാടത്ത് മണ്ണ് നിക്ഷേപിച്ചത്. റോഡ് പണി പൂർത്തീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മണ്ണ് നീക്കം ചെയ്തിട്ടില്ല. മണ്ണ് നിക്ഷേപിച്ചതിനാൽ പാടം നികന്ന നിലയിലായിരുന്നു. മണ്ണ് നീക്കാത്ത പക്ഷം ഇനിയും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും മൺകൂന നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.