1

തൃശൂർ: ഓരോ വർഷവും പ്രകൃതിദുരന്തങ്ങളിൽ ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങിയവരും ദുരന്തങ്ങളിൽ സർവവും നഷ്ടമായവരുമുണ്ട് നമുക്കിടയിൽ. ദുരന്തകാലത്ത് സർക്കാർ പ്രഖ്യാപിച്ച സഹായം പലപ്പോഴും ലഭിക്കുന്നതിന് ഇവർക്ക് മുന്നിൽ ചുവപ്പുനാടകളും മറ്റ് നൂലാമാലകളും തടസമാകുന്നുണ്ട്.

നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയാലും കുരുക്കഴിയാത്തതിനാൽ പലരും അപേക്ഷ പോലും നൽകുന്നില്ല. ഇതിനിടെ രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ അനർഹർ കൂടി കയറിപ്പറ്റുന്നതോടെ ദുരന്തങ്ങളിലെ യഥാർത്ഥ ഇരകൾ തഴയപ്പെടുന്നുവെന്ന പരാതിയുമുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം ജില്ലയിൽ മാത്രം നിരവധി വീടുകൾ നശിച്ചിട്ടുണ്ട്. പലർക്കും അപേക്ഷ നൽകേണ്ട വിധം പോലും അറിയില്ല. വീട് തകർന്നവർക്ക് മാത്രമാണ് ഇപ്പോൾ സഹായം ലഭ്യമാക്കുന്നത്.

വീട് നശിക്കുന്ന സംഭവങ്ങളിൽ യഥാർത്ഥ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഒരു മാസത്തിനുള്ളിൽ ലഭിക്കാറുണ്ടെങ്കിലും പ്രളയം പോലുള്ള സന്ദർഭങ്ങളിൽ അപേക്ഷകരുടെ എണ്ണം കൂടുന്നതോടെ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിലും കാലതാമസമുണ്ടാകും. കൃഷിനാശം സംഭവിച്ചവർക്ക് വർഷങ്ങൾക്ക് ശേഷമാണ് സഹായം ലഭിക്കുക.


വീട് തകർന്നാൽ ചെയ്യേണ്ടത്

നഷ്ട പരിഹാര തുക

2018ൽ ഉണ്ടായ പ്രളയത്തിന് ശേഷമുള്ള സർക്കാർ ഉത്തരവ് പ്രകാരം പൂർണമായി വീട് തകർന്നവർക്ക് നാലു ലക്ഷം രൂപ വരെ ലഭിക്കും. വെള്ളം കയറി ഭാഗികമായി നാശം സംഭവിച്ചവർക്ക് പതിനഞ്ച് ശതമാനം തുക ലഭിക്കും. നഷ്ടത്തെ അഞ്ച് വിഭാഗങ്ങളാക്കി തിരിച്ച് വിലയിരുത്തിയ ശേഷമാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

കൃഷി നാശം ഉടൻ അറിയിക്കണം

പ്രകൃതി ക്ഷോഭത്തിൽ കൃഷി നശിച്ചവർ 24 മണിക്കൂറിനകം തൊട്ടടുത്ത കൃഷിഭവനിൽ വിവരം അറിയിക്കണം. തുടർന്ന് പത്ത് ദിവസത്തിനകം ഓൺലൈനായി അപേക്ഷ നൽകണം. ഏങ്കിലേ പരിഗണിക്കൂ. 2023 മാർച്ച് 31 വരെയുള്ള അപേക്ഷകളിൽ മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടുള്ളത്.

പൂർവ സ്ഥിതിയിലാക്കാൻ നാളുകളെടുക്കും

പ്രകൃതി ക്ഷോഭങ്ങളെത്തുടർന്ന് തകർന്ന റോഡുകളും പാലങ്ങളും പുതുക്കിപ്പണിയണമെങ്കിൽ മാസങ്ങളെടുത്തേക്കും. പഞ്ചായത്തുകളും കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണ്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തദ്ദേശ സ്ഥാപനങ്ങൾ.