11

തൃശൂർ: പിതൃസ്മരണയിൽ സ്‌നാനഘട്ടങ്ങൾ നിറഞ്ഞു. കർക്കടക വാവുബലി തർപ്പണം നടത്തി ആയിരങ്ങൾ പുണ്യം നേടി. ഇന്നലെ പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരംകടവ്, പാറമേക്കാവ് ശാന്തിഘട്ട്, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, കടൽത്തീരങ്ങൾ, ഭാരതപ്പുഴയുടെ തീരങ്ങൾ, പാമ്പാടി ഐവർമഠം, പൊങ്ങണംകാട് ബാലമുരുക ക്ഷേത്രം, പെരിങ്ങോട്ടുകര സോമ ശേഖര ക്ഷേത്രം, ചാവക്കാട് പഞ്ചവടി, ചെറുതുരുത്തി ശാന്തിതീരം, കോടശേരി മല തുടങ്ങി നിരവധി സ്ഥലങ്ങളിൽ പിതൃതർപ്പണച്ചടങ്ങ് നടന്നു. പുഴകളിലെയും മറ്റും ശക്തമായ ഒഴുക്കിനെത്തുടർന്ന് കർശന സുരക്ഷയോടെയായിരുന്നു തർപ്പണം നടത്താനെത്തിയവരെ ഇറക്കിയിരുന്നത്.