ചേർപ്പ് : കുറുമ്പിലാവ് മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളെത്തിച്ച് മണപ്പുറം ഫൗണ്ടേഷൻ. സി.സി. മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒരാഴ്ചയ്ക്കുള്ള അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഇന്നലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
സി.സി.മുകുന്ദൻ എം.എൽ.എ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ്, മണപ്പുറം റിതി ജ്വല്ലറി എം.ഡി സുഷമ നന്ദകുമാർ , പി.ആർ.ഒ അഷ്‌റഫ് അന്തിക്കാട്, കെ.ശശിധരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മോഹൻദാസ്, ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ടി.എസ്.സഞ്ജയ് തുടങ്ങിയവർ പങ്കെടുത്തു