bar

തൃശൂർ: പുതുതായി നിലവിൽ വന്ന ക്രിമിനൽ നിയമങ്ങളിൽ അഭിഭാഷകർക്ക് പരിശീലനം നൽകുന്നതിനായി കേരള ബാർ കൗൺസിൽ, കേരള ജുഡീഷ്യൽ അക്കാഡമി എന്നിവയുടെ സഹകരണത്തോടെ ജില്ലാ തലത്തിൽ നടത്തുന്ന ദ്വിദിന പരിശീലന ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.എം. മനോജ് നിർവഹിച്ചു. കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്ത് അദ്ധ്യക്ഷനായി. തൃശൂർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് പി.പി. സെയ്തലവി, ജുഡീഷ്യൽ അക്കാഡമി അഡീഷണൽ ഡയറക്ടർ കെ. കൃഷ്ണകുമാർ, ജില്ലാ ഗവ. പ്ലീഡർ കെ.ബി. സുനിൽകുമാർ, ക്യാമ്പ് കോ- ഓർഡിനേറ്റർ അഡ്വ. എം.ആർ. മൗനിഷ്, തൃശൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോൺസൺ ടി. തോമസ്, സെക്രട്ടറി പി.എസ്. അനീഷ് , അഡ്വ. ജൂലി ജോർജ് എന്നിവർ പ്രസംഗിച്ചു.